Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി


മംഗളൂരു (www.evisionnews.in): വനിതാ മാധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിട്ടയച്ച പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. നഗരത്തിലെ മാര്‍ണമിക്കട്ട റെയില്‍ പാളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. നാഗൂരിയിലെ വിക്ടര്‍ ജാക്‌സണ്‍ ഡി കുഞ്ഞ (23) യാണ് ആത്മഹത്യ ചെയ്തത്. നഗരത്തിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഗ്നി സുരക്ഷാ വിഭാഗത്തില്‍ ട്രെയ്‌നിയായിരുന്നു. മംഗളൂരു സെന്‍ട്രല്‍ ജംഗ്ഷന്‍ സ്റ്റേഷനുകളിലെ റെയില്‍പാളങ്ങള്‍ സംഗമിക്കുന്ന സ്ഥലത്താണ് ട്രെയിന് മുന്നില്‍ വിക്ടര്‍ ചാടിയതെന്ന് റെയില്‍വെ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

2013ല്‍ വനിതാ പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയതിന് സിറ്റി ഈസ്റ്റ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ വിക്ടറിനെ കോടതി വെറുതെവിടുകയായിരുന്നു. 


Keywords: Karnataka-manglore-news-molesting-female-journalist-accused-suicide-train

Post a Comment

0 Comments

Top Post Ad

Below Post Ad