കൊച്ചി (www.evisionnews.in): കളിച്ചുകൊണ്ടിരിക്കെ സ്റ്റീല്‍ കലത്തിനുള്ളില്‍ ശരീരം കുടുങ്ങിയ രണ്ടു വയസുകാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കിഴക്കെ കടുങ്ങല്ലൂരിലെ രാജേഷ് കുമാറിന്റെ മകള്‍ നിരഞ്ജനയെയാണ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കലം ചെറിയ കഷണങ്ങളാക്കി മുറിച്ച് പുറത്തെടുത്തത്.
വെള്ളം നിറച്ചുവച്ച കലത്തിനുള്ളില്‍ ഇറങ്ങിനിന്നു കളിക്കുകയായിരുന്ന നിരഞ്ജന അബദ്ധത്തില്‍ കലത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ നിലവിളിച്ചപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടനെ കലത്തോടു കൂടി കാറില്‍ കയറ്റി ആലുവ ഫയര്‍ സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വി.എസ് സുകുമാരന്‍, ഫയര്‍മാന്‍ ഇന്‍ചാര്‍ജ് ബി.കെ പ്രസാദ്, പി.ആര്‍ ബാബു, എന്‍.പി നിസാം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post a Comment
0 Comments