പത്തനംതിട്ട (www.evisionnews.in): പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി സ്ത്രീയും പുരുഷനും വെന്തുമരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയുടെ ശരീരം പൂര്‍ണമായും പുരുഷന്റെ ശരീരം ഭാഗികമായി കത്തിക്കരിഞ്ഞനിലയിലുമാണ്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ പത്തനംതിട്ട നിലക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. കാര്‍ കത്തുന്നത് കണ്ട സമീപവാസികളാണ് വിവരം പമ്പ പോലീസില്‍ അറിയിച്ചത്. കെഎല്‍ രണ്ട് ഡബ്ല്യു 4130 നമ്പര്‍ കാറാണ് കത്തിയത്. കരുനാഗപ്പള്ളി തെക്കുംഭാഗം പൂഴിവിള ഈസ്റ്റ് ചേരിത്തുണ്ടിയില്‍ ശുഭയുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പമ്പ പോലീസ് പറഞ്ഞു. കാറിന് സമീപത്തുനിന്ന് പുരുഷന്റെയും സ്ത്രീയുടെയും ചെരുപ്പ്, ബാഗ്, കമ്മല്‍, തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാര്‍ഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
Keywords: Kerala-news-parking-car-fired
Post a Comment
0 Comments