Type Here to Get Search Results !

Bottom Ad

സബ്‌സ്‌റ്റേഷനിലെ എട്ടു ലക്ഷത്തിന്റെ ചെമ്പു കമ്പി മോഷണം; ആറുപേരെ ചോദ്യം ചെയ്തു


കാസര്‍കോട് (www.evisionnews.in) : കേളുഗുഡ്ഡെയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 33 കെ.വി സബ്‌സ്റ്റേഷന്‍ ഗോഡൗണില്‍ നിന്നു എട്ടുലക്ഷം രൂപ വിലവരുന്ന ചെമ്പ് ബസ്ബാറുകള്‍ മോഷണം പോയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനു എത്തിയ ആറുതാല്‍ക്കാലിക ജീവനക്കാരെ ചോദ്യം ചെയ്തു. 

ഈ മാസം 17നും 23നും ഇടയിലാണ് മോഷണം നടന്നതെന്നു സബ്‌സ്റ്റേഷന്‍ എഞ്ചനീയര്‍ സുനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ 23 വിരലടയാളങ്ങള്‍ ഗോഡൗണിലെ സാധന സാമഗ്രികളില്‍ നിന്നും മറ്റു ഉപകരണങ്ങളില്‍ നിന്നും ലഭിച്ചു. ഇവ പരിശോധിച്ചു വരികയാണ്.

Keywords: Sub-station-theft-

Post a Comment

0 Comments

Top Post Ad

Below Post Ad