കാസര്‍കോട് (www.evisionnews.in) : മഞ്ചേശ്വരം ഹൊസങ്കടിക്ക് സമൂപം കടമ്പാറിലെ വീട്ടില്‍ കടന്ന് ദമ്പതികളെ കത്തി കാട്ടി വധഭീഷണി മുഴക്കി പണ്ടവും പണവും റിട്‌സ് കാറും കവര്‍ച്ച് ചെയ്ത കൊള്ള സംഘാംഗമായ യുവാവ് പാറക്കട്ട പോലീസ് ക്യാമ്പിന് സമീപത്തെ രഹസ്യ തടങ്കലില്‍ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ കടമ്പാര്‍ ഹനീഫ്(27)ആണ് രക്ഷപ്പെട്ടത്. പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പോലീസ് നേതൃത്വം ഹനീഫിന് വേണ്ടി ജില്ലയ്ക്കകത്തും പുറത്തും കര്‍ണ്ണാടകയിലും വലവിരിച്ചു. ഹനഫിന് കടമ്പാര്‍ കേസിലടക്കം ഒരു ഡസനിലേറെ കവര്‍ച്ചാ കേസുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടത്തല്‍. 30 പവനും 30,000 രൂപയും റിട്‌സ് കാറുമാണ് കടമ്പാറിലെ രവീന്ദ്ര ഷെട്ടിയുടെ വീട്ടില്‍ നിന്ന് ഹനീഫും സംഘവും കവര്‍ന്നത്.
സെപ്തബര്‍ 9ന് പുലര്‍ച്ചെ രണ്ടര മണിക്കാണ് കവര്‍ച്ച നടത്തിയത്. കാര്‍ പിറ്റേന്ന് മംഗളൂരു-പാണമ്പൂര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് കിട്ടിയ വിരലടയാളങ്ങളും വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും പൊലീസ് പരിശോധിച്ച് വരികയായിരുന്നു. എന്നാല്‍ നേരത്തെ കേസുകളില്‍ പ്രതിയാവാത്തതിനാല്‍ പൊലീസ് ശേഖരിച്ചു വെച്ച വിരലടയാളങ്ങളുമായി ഇവയ്ക്ക് സാമ്യതയില്ലായിരുന്നു. കേസില്‍ ആദ്യം ഒരു തുമ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ സൈബര്‍ സെല്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ 25,000ത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് ഹനീഫിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഹനീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എ.ആര്‍ ക്യാമ്പിലെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവന്നത്.
Keywords: Manjeshwar-theft-case-accused-escaped-from-police-club
Post a Comment
0 Comments