തിരുവനന്തപുരം (www.evisionnews.in) : കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ഹോസ്റ്റലിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൂടല്‍ സ്വദേശിനി ആശ(32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയാണെന്നു സംശയിക്കുന്നതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു.
ആശ കഴിഞ്ഞ കുറച്ചു വര്‍ഷമായി ടെക്‌നോപാര്‍ക്ക് തേര്‍ഡ് ഫേസിലെ റെസണന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞദിവസം ഇവിടത്തെ ജോലി രാജിവച്ചിരുന്നു. പുതിയ ജോലിക്കായി ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തുവരികയായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ്.
മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിച്ചു മതിയായെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നുമാണു കുറിപ്പില്‍ പറയുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
Keywords: Techno-park-employee-death-sucide
Post a Comment
0 Comments