കുമ്പള (www.evisionnews.in) : ചെക്ക്‌പോസ്റ്റുകളിലും ദേശീയ പാതയിലും മണല്‍കടത്തിനെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയതോടെ മണല്‍ കടത്ത് സംഘം ഊടുവഴികളിലേക്ക് തിരിയുന്നു. ചെക്കുപോസ്റ്റുകളെ വെട്ടിച്ച് കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന ലോറികള്‍ ഉള്‍പ്രദേശങ്ങളിലെ ഊടുവഴികളിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്.
ദിവസങ്ങളായി ദേശീയപാതയില്‍ മണല്‍കടത്ത് ലോറികള്‍ പിടികൂടാനാകാത്തതാണ് റൂട്ട് മാറ്റിയുള്ള കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. അതിനിടെ കുമ്പള അഡീഷണല്‍ എസ് ഐ സോമയ്യയുടെ നേതൃത്വത്തില്‍ സീതാംഗോളി, മുഖാരിക്കണ്ടത്ത് വെച്ച് മണല്‍ കയറ്റിയെത്തിയ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ടോറസ് ലോറി പിടികൂടി.ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Keywords: Arrest-news-torress-sand-maphi
Post a Comment
0 Comments