കാഞ്ഞങ്ങാട് (www.evisionnews.in) : ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സി ഐ ടി യു പ്രവര്‍ത്തകന്‍ മരിച്ചു. കാഞ്ഞങ്ങാട് കൊവ്വലിലെ ചുമട്ടുതൊഴിലാളി മന്ന്യോട്ട് ക്ഷേത്രത്തിന് സമീപത്തെ വാണിയം വളപ്പില്‍ വേണു (42)വാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 8.30 ന് കാഞ്ഞങ്ങാട്, ആറങ്ങാടിയിലാണ് സംഭവം. റോഡരുകില്‍ കൂടി നടന്നുപോകുന്നതിനിടയില്‍ കാറിടിച്ചാണ് അപകടം. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിക്കണ്ണന്‍-ജാനകി ദമ്പതികളുടെ മകനാണ്. മിനിയാണ് ഭാര്യ. ദേവനന്ദ, ശ്രീനന്ദ മക്കള്‍. ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
Keywords: Road-accident-news-kanhangad-
Post a Comment
0 Comments