കാസര്‍കോട് (www.evisionnews.in) : കാസര്‍കോട് ജില്ലയില്‍ അടുത്തകാലത്തായി ആവര്‍ത്തിക്കുന്ന ബൈക്ക് മോഷണത്തിന് പിന്നില്‍ മണലൂറ്റ് സംഘത്തിന്റെ കൈകളുണ്ടെന്ന് സൂചനകള്‍. മോഷ്ടിക്കുന്ന ബൈക്കുളത്രയും മണല്‍കടത്തിന് പൈലറ്റായും, എസ്‌കോട്ടായും ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയോ, മംഗളൂരുവിലടക്കമുള്ള ചില ആക്രിക്കടകളില്‍ വിറ്റഴിക്കുകയുമാണ് രീതി. കാസര്‍കോട് നേരത്തെ ചന്ദനക്കടത്ത സംഘം സജീവമായിരുന്ന വേളയില്‍ പരക്കെ കാര്‍ മോഷണങ്ങള്‍ നടന്നിരുന്നു. മോഷ്ടിക്കപ്പെടുന്ന കാറുകള്‍ ചന്ദനക്കള്ളക്കടത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയോ ആക്രിക്കടകളില്‍ ഭാഗങ്ങളാക്കി വില്‍പ്പന ചെയ്യുകയുമായിരുന്നു രീതി.
അതിനിടെ ദിവസങ്ങള്‍ക്കുള്ളില്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നു മൂന്നു ബൈക്കുകള്‍ മോഷണം പോയി.കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കുന്നില്‍ ഹൗസിലെ മുഹമ്മദ് ജാസിയുടെ വിലപിടിപ്പുള്ള രണ്ടു ബൈക്കുകള്‍ മോഷണം പോയി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏതാനും ദിവസം മുമ്പ് തായല്‍ നായന്മാര്‍മൂലയിലെ മൊയ്തീന്‍ ഷെഫീഖിന്റെ ബൈക്കും കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നുമോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് വീട്ടുമുറ്റത്തു നിന്നു രണ്ടു ബൈക്കുകള്‍ കവര്‍ച്ച പോയത്. ഏതാനും ദിവസംമുമ്പ് കാഞ്ഞങ്ങാട്, പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം പോയിരുന്നു. റെയില്‍വെ സ്റ്റേഷനുകളിലും പരിസരങ്ങളിലും മാത്രം കവര്‍ച്ച നടത്തുന്ന സംഘമായിരിക്കും ഇപ്പോഴത്തെ ബൈക്കു മോഷണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
Keywords: kasargod-bike-theft-back-sand-maphia
Post a Comment
0 Comments