കാഞ്ഞങ്ങാട് :(www.evisionnews.in) ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പോലീസുകാരന്‍ പി.സലീമിനെ രാവണേശ്വരം കുന്നുപാറയിലെ ഒരു ഷെഡ്ഡില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സംഭവം സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹൊസ്ദുര്‍ഗ് സി.ഐ സുനില്‍കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഒന്നരയാഴ്ച മുമ്പ് പുല്ലൂരിന് സമീപം സിനിമാസംവിധായകന്റെ ഭാര്യയുടെ കിടപ്പറയില്‍ നിന്നും ഇതേ സ്റ്റേഷനിലെ പോലീസുകാരന്‍ കൊടക്കാട്ടെ മനോജിനെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്കുണ്ടായ ചമ്മല്‍ മാറുന്നതിന് മുമ്പാണ് മറ്റൊരു വീട്ടമ്മയുടെ മുറിയില്‍ നിന്ന് സലീമും നാട്ടുകാരുടെ പിടിയിലാവുന്നത്. സമന്‍സും വാറണ്ടു മായി പോകുന്ന ചില പോലീസുകാര്‍ യുവതികളുടെ ഫോണ്‍ നമ്പര്‍ തരപ്പെടുത്തി അവരുമായി ബന്ധം സ്ഥാപിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴി തെളിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി പോലീസുകാര്‍ ഇത്തരം ബന്ധങ്ങള്‍ തുടരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. വേലിതന്നെ വിളവുതിന്നുന്ന നിലപാടിനെതിരെ ആഭ്യന്തവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാനാണ് സാധ്യത.
പുല്ലൂരിനടുത്ത് പിടിയിലായ മനോജിന്റെ ഭാര്യ രണ്ടുദിവസത്തിനുള്ളില്‍ തന്നെ പിണങ്ങി സ്വന്തം വീട്ടിലേക്ക് താമസം മാറി. ആറുമാസം മുമ്പാണ് മനോജ് വാഴുന്നോറടി സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്.
keywords : kanhangad-police-dysp

Post a Comment
0 Comments