Type Here to Get Search Results !

Bottom Ad

20 ദിവസം മുമ്പ് പ്രസവിച്ച യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു


പടന്നക്കാട് :(www.evisionnews.in) 20 ദിവസം മുമ്പ് പ്രസവിച്ച യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു.ഒഴിഞ്ഞവളപ്പിലെ ഗള്‍ഫുകാരന്‍ കെ.വി.ബാലന്റെയും ഷൈലജയുടെയും മകള്‍ ബബിഷയാണ് (27) ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. മാഹി സ്വദേശിയായ മറൈന്‍ എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. വിവാഹം കഴിഞ്ഞ് നാലുകൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ബബിഷ 20 ദിവസം മുമ്പ് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പുലര്‍ച്ചെ യുവതിക്ക് നെഞ്ചുവേദന അ നുഭവപ്പെട്ടു. 
ഉടന്‍തന്നെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. 
ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായ ബബിത സഹോദരിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad