കാസര്‍കോട്.(www.evisionnews.in)കാസര്‍കോട് ഗവ.കോളേജിലെ ഓണാഘോഷം വിവാദത്തില്‍.കോളേജ് പി.ടി.എയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടത്തിയ ഓണാഘോഷവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് വിവാദമായത്.ചൊവ്വാഴ്ച എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെമിനാറും കോളേജില്‍ സംഘടിപ്പിച്ചിരുന്നു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനേയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.മന്ത്രി കോളേജില്‍ എത്തുകയും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് തിരിച്ച് പോവുകയും ചെയ്തു.കോളേജ് അധികൃതര്‍ ഊഷ്മളമായ സ്വീകരണമാണ് മന്ത്രിക്ക് നല്‍കിയത്.
കോളേജ് പി.ടി.എ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംബന്ധിക്കാതെയാണ് മന്ത്രി തിരിച്ച് പോയത്.മന്ത്രിയുടെ സാന്നിധ്യം ഉണ്ടായത് കൊണ്ട് ഓണാഘോഷ പരിപാടിയേക്കാള്‍ പ്രധാന്യം കൈവന്നത് എസ്.എഫ്.ഐ സംഘടിപ്പിച്ച സെമിനാറിനായിരുന്നു.ഇതേ തുടര്‍ന്ന് സംഭവത്തില്‍ എം.എസ്.എഫ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
കോളേജില്‍ പി.ടി.എ നടത്തിയ ഓണാഘോഷ പരിപാടി അലങ്കോലമാക്കാന്‍ എസ് എഫ് ഐക്ക് വിദ്യാഭ്യാസ മന്ത്രിയും കോളേജ് അധികൃതരും കൂട്ട് നിന്നുവെന്നാണ് എം.എസ്.എഫിന്റെ ആരോപണം. കോളേജിന്റെ പ്രവൃത്തി ദിനത്തില്‍ സാധാരണയായി വിദ്യാര്‍ത്ഥി സംഘടനയുടെ കോളേജ് യൂണിറ്റ് കമ്മിറ്റിക്കല്ലാതെ കോളേജ് അനുമതി നല്‍കാറില്ലെന്നും, എന്നാല്‍ വെള്ളിയാഴ്ച കോളേജില്‍ നടന്നത് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ സെമിനാര്‍ ആയിരുന്നുവെന്നും എം.എസ്.എഫ്.കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടി തടസ്സപ്പെടുത്തിയ എസ് എഫ് ഐ യുടെയും അതിന് കൂട്ട് നിന്ന മന്ത്രിയുടെയും കോളേജ് അധികൃതരുടെയും നടപടിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ശക്തമായ പ്രതിഷേധത്തിലാണെന്നും എം.എസ്.എഫ് പറഞ്ഞു.
എന്നാല്‍ കോളേജ് പ്രിന്‍സിപ്പാലിന്റെ അനുമതിയോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചതെന്നും, ഓണാഘോഷത്തിന്റെ ഭാഗമായി നടന്നത് പൂക്കള മത്സരമായിരുന്നുവെന്നും, മത്സരം കഴിഞ്ഞ ശേഷമാണ് സെമിനാര്‍ സംഘടിപ്പിച്ചതെന്നും എസ്.എഫ്.ഐ ജില്ലാ ജോ.സെക്രട്ടറി സുഭാഷ് പാടി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
ഔദ്യോഗിക ചട്ടമനുസരിച്ചാണ് വിദ്യാഭ്യാസ മന്ത്രിക്ക് സ്വീകരണം നല്‍കിയതെന്നും സംഭവം വിവാദമായതില്‍ വിഷമമുണ്ടെന്നും കോളേജ് വൈസ്.പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
keywords : kasaragod-government-college-onam-celebration-msf

Post a Comment
0 Comments