കണ്ണൂര്‍:(www.evisionnews.in) തളിപ്പറമ്പില്‍ നിന്നും ഗോവയിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ പനാജിയിലെ ഹോസ്പിറ്റലില്‍ മരിച്ചു. തളിപ്പറമ്പ് കെ വി കോംപ്ലക്‌സിലെ റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരന്‍ ഞാറ്റുവയല്‍ വട്ടപ്പാറയിലെ മീത്തലെപാത്ത് ഇസഹാഖ്(24) ആണ് മരിച്ചത്. കഴിഞ്ഞ 17 ന് രാവിലെയാണ് തളിപ്പറമ്പിലും ഏറണാകുളത്തുമുള്ള ചില സുഹൃത്തുക്കളോടൊപ്പം ഇസഹാഖ് ട്രെയിനില്‍ ഗോവയിലേക്ക് പോയത്.ശനിയാഴ്ച്ച പുലര്‍ച്ചെ നാല് വരെ അഞ്ജുന ബീച്ചിലെ യുവി ഡാന്‍സ് ബാറില്‍ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്ന ഇസഹാഖിനെ പിന്നീട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാവാത്തതിനാല്‍ ആഞ്ജുന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തിവരികയും ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് പനാജിയിലെ ജിഎംസി ആശുപത്രിയില്‍ മലയാളിയായ യുവാവ് അവശനിലയില്‍ അഡ്മിറ്റായത് അറിഞ്ഞത് സുഹൃത്തുക്കള്‍ എത്തി അത് ഇസഹാഖ് ആണെന്ന് തിരിച്ചറിഞ്ഞത്.
ആശുപത്രിയില്‍ അവശനിലയില്‍ കാണപ്പെട്ട ഇസഹാഖിന്റെ ശരീരത്തില്‍ വെട്ടും കുത്തുമേറ്റ നിരവധി പാടുകള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. 108 ആംബുലന്‍സ് ഡ്രൈവറാണ് അവശനിലയില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് അഞ്ജുന പോലീസ് എസ്. ഐ. പരേഷ് നായക് പറഞ്ഞു.
ശനിയാഴ്ച്ച രാത്രിയിലാണ് മരണപ്പെട്ടത്. ഗോവയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴിന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. ബീരാന്‍നബീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുസമദ്, ഷാഹിദ, ഫായിസ, സജീന.
Keywords:thaliparamb-Goa-Tour-Death

Post a Comment
0 Comments