അമ്മാന്‍ (www.evisionnews.in) : ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ജോര്‍ദാനില്‍ എഴുത്തുകാരനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പ്രശസ്ത എഴുത്തുകാരന്‍ നഹെത് ഹാതര്‍ ആണ് കോടതി മുറിയില്‍വെച്ച് അതി ദാരുണമായി കൊല ചെയ്യപ്പെട്ടത്.
കോടതി മുറിയില്‍ അതിക്രമിച്ചു കടന്ന അജ്ഞാതര്‍ ഹാതറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഹാതര്‍ മരണത്തിന് കീഴടങ്ങി.
സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ന്ദ വളര്‍ത്തുന്നതരത്തിലുള്ള പോസ്റ്റു ഇട്ടതിനാണ് ഹാതറിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. താടിയുള്ള ഒരാള്‍ സിഗററ്റ് വലിച്ച് കട്ടിലില്‍ സ്ത്രീകള്‍ക്കൊപ്പം കിടക്കുന്നതും ദൈവത്തോട് വൈനും അണ്ടിപ്പരിപ്പും കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നതുമായിരുന്നു ഹാതര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രം.
കടുത്ത യാഥാസ്ഥിതികരായ ജോര്‍ദാനിലെ മുസ്ലീങ്ങള്‍ ഇത് അവരുടെ മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് ഹാതറിനെതിരെ രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ ഓഗസ്റ്റ് 13നാണ് 56 കാരനായ നഹെത് ഹാതര്‍ അറസ്റ്റിലാകുന്നത്. പിന്നീട് സെപ്തംബര്‍ ആദ്യ ജാമ്യം ലഭിച്ചിരുന്നു. ഇതിന്റെ വിചാരണയ്ക്ക് വേണ്ടിയാണ് ഹാതര്‍ കോടതിയില്‍ ഹാജരായത്.
Keywords: Islam-against-cartoon
Post a Comment
0 Comments