Type Here to Get Search Results !

Bottom Ad

50 രൂപക്ക് 1ജിബി , വോയ്‌സ് കോള്‍ ഫ്രീ ആകര്‍ഷകമായ താരിഫോടെ റിലയന്‍സ് ജിയോ


ന്യൂഡല്‍ഹി  (www.evisionnews.in)   : രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ 4ിയുടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മുംബൈയില്‍ നടന്ന 42ാമത് വാര്‍ഷിക അവലോകന യോഗത്തിലാണ് ജിയോ 4ജിയുടെ ഓഫറുകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി നടത്തിയത്. ഇതിന്റെ ലോഞ്ചിംഗ് സെപ്തംബര്‍ 5ന് നടക്കും. രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍ ഓഫറുകളുമായാണ് ജിയോ 4ജിയുടെ വരവ്. സെപ്തംബര്‍ അഞ്ചു മുതല്‍ ഡിസംബര്‍ 31 വരെ ഇന്ത്യയിലെ ഏതു നെറ്റ്‌വര്‍ക്കിലേക്കും റിലയന്‍സ് ജിയോ സര്‍വീസ് വഴിയുള്ള വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കും. 4ജി സര്‍വീസും ഇക്കാലയളവില്‍ സൗജന്യമായി നല്‍കുമെന്ന് മുകേഷ് പ്രഖ്യാപിച്ചു.

അതേസമയം 45 മിനുട്ട് നീണ്ടു നിന്ന മുകേഷിന്റെ പ്രസംഗം പുറത്തു വന്ന ഉടന്‍ മറ്റ് ടെലികോം കമ്പലികളുടെ ഓഹരികള്‍ മൂക്കു കുത്തി. ഭാരത്, എയര്‍ടെല്‍, ഐഡിയ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരികളാണ് ഇടിഞ്ഞത്

1ജിബി ഡേറ്റയ്ക്ക് 50 രൂപ നിരക്കില്‍ തുടങ്ങുന്ന വമ്പന്‍ ഓഫറുകളാണ് ജിയോ 4ജിയില്‍ ലഭിക്കുക. പത്ത് ലക്ഷം റീചാര്‍ജ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. ഇതുവഴി 250 കോടി ജിബി ഡേറ്റാ ഉപയോഗം പ്രതിമാസം! നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി പറഞ്ഞു. 

റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ ഇവയാണ്

  1. ഡേറ്റാ നിരക്കുകളില്‍ ഒരു ജിബിക്ക് അന്‍പതു രൂപയായിരിക്കും ഈടാക്കുക.
  2. ഇന്ത്യയിലെവിടെയും റോമിങ് നിരക്കുകളും സൗജന്യമായിരിക്കും.
  3. ദീപാവലി പോലുള്ള ആഘോഷ ദിവസങ്ങളില്‍ മെസേജുകള്‍ക്ക് പണം ഇടാക്കില്ല.
  4. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കീമുകള്‍
ഇന്ത്യയില്‍ റിലയന്‍സ് ജിയോയ്ക്ക് 70 ശതമാനം കവറേജ് ഉണ്ട്. തൊണ്ണൂറായിരം ടവറുകളിലൂടെയാണ് ജിയോ നെറ്റ് വര്‍ക്ക് ലഭിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad