പത്തനംതിട്ട (www.evisionnews.in) : സംസ്ഥാനത്ത് മണലും മെറ്റലും കടത്തി കൊണ്ടുപോകുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിചിത്ര ഉത്തരവ് വിവാധമായി. വാഹനങ്ങള്‍ തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. ആഗസ്ത് 23നാണ് വിവാദ ഉത്തരവ് ഇറക്കിയത്.
വാഹനങ്ങള്‍ തടയുന്നതിന് പകരം ഖനന സ്ഥലത്ത് തന്നെ പരിശോധന നടത്തണം എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. ഇത് അപ്രായോഗികം ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനങ്ങളില്‍ സാധനം കയറ്റിയതിന് ശേഷം കൃത്രിമത്വം കാട്ടിയോ, വ്യാജരേഖകള്‍ ഉപയോഗിച്ച് മണല്‍ കടത്ത് നടത്തുന്നുണ്ടോ എന്നെല്ലാം അറിയാന്‍ വിപുലമായ പരിശോധന അനിവാര്യമാണ്.
നേരത്തെയും ഇത്തരം ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു.
Keywords: Sand-vehicle-checking-not-allowed-published-
Post a Comment
0 Comments