പെരുമ്പള :(www.evisionnews.in) കോളിയടുക്കം ഗവ . യു . പി സ്‌കൂള്‍ ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു .യു.പി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിലെ സവിശേഷമായ പ്രത്യേകതകളില്‍ ചെയ്യേണ്ട മുന്‍കരുതലുകളെ കുറിച്ച് വിദഗ്ധരുടെ ക്ലാസ്സുകള്‍ നല്‍കി.
സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ സി.ജിഷ , അഡോള്‍സെന്റ് ഹെല്‍ത്ത് ഇന്‍സ്ട്രക്ടര്‍ എം.ജിജി മോള്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍ ഉദ്ഘാടനം ചെയ്തു പി.വനജ, പി മധു, വിനോദ് കുമാര്‍ പെരുമ്പള എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക് കോഡിനേറ്റര്‍ എ.വിദ്യ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ആതിര പി നന്ദിയും പറഞ്ഞു.
keywords : kasaragod-koliadukam-government-school-girls-counseling-class



Post a Comment
0 Comments