കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മര്‍ച്ചന്റ്‌സ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ വിന്‍ടച്ചിലാണ് മത്സരം. ഫുഡ്‌ബോള്‍, ക്രക്കറ്റ്, വോളിബോള്‍, കബഡി, എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഐവ ഡൈനാമോസ്, ഡബിള്‍ എ ലയണ്‍സ്, സല്‍മാന്‍ ടൈഗേര്‍സ്, ടീം സ്റ്റാന്‍ഡേര്‍ഡ് എന്നീ നാല് ടീമുകളാണ് മത്സരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് യൂണിറ്റ് പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹാരിസ് ചൂരി, വിന്‍ടച്ച് ചെയര്‍മാന്‍ ഹനീഫ് അരമന എന്നിവര്‍ സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി അറിയിച്ചു.
keywords : kasragod-merchants-association-premier-league

Post a Comment
0 Comments