കോഴിക്കോട് (www.evisionnews.in) : ഇന്ത്യ കണ്ട ഏറ്റവും മികച്ച് ഓട്ടക്കാരില്‍ ഒരാളായ ഒളിമ്പ്യന്‍ പി.ടി ഉഷയെ ഈ മാസം 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗത സംഘം അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു.
ആയിരത്തൊന്ന് പേരുടെ സ്വാഗതസംഘമാണ് രൂപീകരിച്ചത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍. ഒ.രാജഗോപാല്‍ എംഎല്‍എ, കെ,സുരേന്ദ്രന്‍ എന്നിവര്‍ സ്വാഗതസംഘം രക്ഷാധികാരികളാണ്.
1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍ ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2000ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച പി.ടി ഉഷ ഇപ്പോള്‍ കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നടത്തുകയാണ്. ഇപ്പോള്‍ ബ്രസീലില്‍ നടന്ന ഒളിംപിക്‌സില്‍ ഉഷ സ്‌കൂളിലെ ടിന്റു ലൂക്കയുടെ പ്രകടനം മോശമായതിന് പിന്നാലെ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ടിന്റു ലൂക്കയുടെ അമ്മാവന്‍ ജോയിച്ചന്‍ രംഗത്ത് എത്തിയിരുന്നു.
നരേന്ദ്ര മോദി അധികാരമേറ്റതിന് പിന്നാലെ കേരളം പിടിക്കാന്‍ ബി.ജെ.പി നടത്തുന്ന തീവ്ര ശ്രമങ്ങളില്‍ ഒന്നാണ് കാഴിക്കോട്ട് നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗത സംഘം അദ്ധ്യക്ഷയായി തെരഞ്ഞെടുത്തതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, സുരേഷ് ഗോപി, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ സംഘപരിവാറിലേക്ക് നടന്നടുത്തതിനു പിന്നാലെയാണ് പി.ടി ഉഷയുടെ കാവിയിലേക്കുള്ള നീക്കം.
Keywords: P.t-usha-to-bjp-council-
Post a Comment
0 Comments