ബദിയഡുക്ക (www.evisionnews.in) : പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചാ കേസിലെ പ്രതിയെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ഡാല, ശാന്തിപ്പള്ളത്തെ വെങ്കപ്പ നായികി(27)നെയാണ് ബദിയഡുക്ക എസ് ഐ എ ദാമോദരന്‍ അറസ്റ്റ് ചെയ്തത്. വെങ്കപ്പ നായിക് 2011 ല്‍ മാതാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണെന്നും പ്രസ്തുത കേസില്‍ നാലു വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.
ആഗസ്ത് 28ന് രാത്രിയിലാണ് പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ക്ഷേത്ര മതില്‍ ചാടിക്കടന്ന പ്രതി ചുറ്റമ്പലത്തിന് മുകളില്‍ കയറി ഓടിളക്കിയാണ് അകത്ത് കടന്നത്. അകത്തുണ്ടായിരുന്ന ആറു ഭണ്ഡാരങ്ങളും കവര്‍ന്ന് സമീപത്തെ പറമ്പില്‍ എത്തിക്കുകയും അവിടെവെച്ച് പൊളിച്ച് 60000 രൂപ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. 29ന് പുലര്‍ച്ചെ ശാന്തിക്കാരന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിക്കുകയും പ്രതിയെ ബുധനാഴ്ച ബേക്കല്‍ കോട്ടക്ക് സമീപത്ത് വെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ എ എസ് ഐമാരായ കെ വേലായുധന്‍, വിനോദ്, ഫിലിപ്പ്, ജോസ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Perdala-temple-theft-accused-arrested
Post a Comment
0 Comments