Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്കുപോസ്റ്റിലെ കൈക്കൂലി : ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്


കാസര്‍കോട്    (www.evisionnews.in)    : മഞ്ചേശ്വരം എക്‌സൈസ് ചെക്കു പോസ്റ്റില്‍ മാമൂല്‍ വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായ എക്‌സൈസ് സിവില്‍ ഓഫീസറുടെ വീട്ടില്‍ റെയ്ഡ് നടത്തി. കെ വി രഞ്ജിത്തിന്റെ ചീമേനി തിമിരിയിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി ഏഴര മണിയോടെ ഡി വൈ എസ് പി കെ പി രഘുരാമന്റെ നേതൃത്വത്തിലാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്കുപോസ്റ്റില്‍ റെയ്ഡ് നടത്തുന്നതിനിടയില്‍ കെ വി രഞ്ജിത്തിനെ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയായ ലോറി ഡ്രൈവര്‍ എം എച്ച് ഫര്‍ദാര്‍ അഹമ്മദ് മല്ലാനിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്.

ചെക്കു പോസ്റ്റിലെത്തുന്ന ഓരോ ചരക്കു വാഹനങ്ങളില്‍ നിന്നും 100 രൂപ വീതം മാമൂല്‍ വാങ്ങുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ചെക്കു പോസ്റ്റു വഴി പ്രതിദിനം 500 മുതല്‍ 1000 വാഹനങ്ങള്‍ വരെ കടന്നു പോകുന്നുണ്ട്.

ഇവയില്‍ നിന്നു 100 രൂപ വീതം മാമൂല്‍ വാങ്ങുമ്പോള്‍ ലക്ഷം രൂപ വരെ ലഭിക്കുന്നതായും ഇത് വീതം വച്ച് എടുക്കുന്നതായും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

ഇതില്‍ നിന്നു ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കു വിഹിതം ലഭിക്കുന്നുണ്ടോയെന്നു അന്വേഷിക്കുന്നതായും വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

Keywords: kasragod-majewsharam-check-post-vigilance-bribery-

Post a Comment

0 Comments

Top Post Ad

Below Post Ad