കാസര്‍കോട് (www.evisionnews.in) : സ്വര്‍ണ്ണ വ്യാപാരിയുടെ ഒന്നരകോടി രൂപ കൊള്ളയടിച്ച കേസിലെ കൂട്ടുപ്രതികള്‍ക്കായി കൂത്തുപറമ്പിലും കതിരൂരിലും പൊലീസ് റെയ്ഡ്. സി.ഐ. സി.ബിതോമസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
ആഗസ്റ്റ് ഏഴിനു രാത്രി ചെര്‍ക്കള, ബേവിഞ്ചയിലാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി, തിരുവങ്ങാട്ടു താമസിച്ച് സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയുടെ പണമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണ്ണവ്യാപാരിയുടെ സഹായി ഗണേഷാണ് കാറില്‍ പണം കൊണ്ടുപോയിരുന്നത്. ഈ വിവരം കാര്‍ഡ്രൈവറുടെ സഹായത്തോടെ ക്വട്ടേഷന്‍ സംഘം അറിയുകയും കാര്‍, ബേവിഞ്ചയില്‍ തടഞ്ഞു നിര്‍ത്തി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പത്തംഗസംഘമാണ് ആക്രമണം നടത്തിയത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
Keywords: money-burglary-cherkala-
Post a Comment
0 Comments