കാസർകോട്:ദിവാകരന്റെ കവിതകൾ പി കുഞ്ഞിരാമൻ നായരടക്കമുള്ളവരുടെ പഴയ കാല്പനിക കവിതാ പാരമ്പര്യത്തെ പിൻതുടരുന്നതും, പഴമയുടെ ഒരു മ്യൂസിയം പോലെ ഗൃഹാതുരത്വമുണർത്തുന്നതുമാണെന്ന് കവി കെ.വി മണികണ്ഠദാസ് അഭിപ്രായപ്പെട്ടു. പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലത്തിന്റെ "രാവോർമ്മ" എന്ന കവിതാ സമാഹാരത്തെക്കുറിച്ച് കാസർകോട് സാഹിത്യവേദി നടത്തിയ ചർച്ചയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവി ദിവാകരൻ വിഷ്ണുമംഗലം തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ച് കവിതകൾ അവതരിപ്പിച്ചു. സാഹിത്യ വേദി വൈസ് പ്രസിഡണ്ടും കവിയുമായ പി എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. നാരായണൻ പേരിയ ചർച്ചയ്ക്ക് നേതൃത്വം നൽകി.
വി വി പ്രഭാകരൻ, പന്മനാഭൻ ബ്ലാത്തൂർ,എരിയാൽ അബ്ദുല്ല, അഷ്റഫലി ചേരങ്കൈ, സി എൽ അബ്ബാസ്, വേണു കണ്ണൻ, കെ എച്ച് മുഹമ്മദ്, എ എസ് മുഹമ്മദ് കുഞ്ഞി, റഹീം ചൂരി, ഇബ്രാഹിം അങ്കോല, അനിൽകുമാർ ചട്ടഞ്ചാൽ,ഇബ്രാഹിം ചെർക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഷെഫീഖ് നസ്റുള്ള, അഹമ്മദലി കുമ്പള, എം പി ജിൽ ജിൽ, എം എ നജീബ്,റൗഫ് ബാവിക്കര, സാൻ മാവില, റാഫി ഐഡിയൽ, എന്നിവർ സംസാരിച്ചു.
സാഹിത്യ വേദി സെക്രട്ടറി ജി പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും വിനോദ് കുമാർ പെരുമ്പള നന്ദിയും പറഞ്ഞു.

Post a Comment
0 Comments