Type Here to Get Search Results !

Bottom Ad

23ാം വയസ്സില്‍ കാണാതായ കാസര്‍കോട്ടുകാരനെ 50ാം വയസ്സില്‍ ബംഗളൂരുവില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.in) : ദുരൂഹമായ സാഹചര്യത്തില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെട്ട കുഗ്രാമത്തില്‍ നിന്ന് കാണാതായ ബ്രാഹ്മണ കുടുംബാംഗത്തെ ബംഗളൂരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ബംഗളൂരു ഹനുമന്തനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വൈ. ജയറാം ഭട്ട് എന്നയാളെ സെപ്തംബര്‍ 15 ന് പോലീസ് കണ്ടെത്തിയത്. പെര്‍ളക്ക് സമീപം ബുളേരിക്കട്ടെ എന്ന അതിര്‍ത്തി ഗ്രാമത്തിലാണ് ജയറാം ഭട്ടിന്റെ സ്വദേശം. (www.evisionnews.in) ഇയാളെ നഗരത്തിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസ് ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ജയറാം ഭട്ടിന്റെ കാസര്‍കോട്ടെ വേരുകള്‍ ഉറപ്പിക്കാനായത്. ജയറാം ഭട്ടിന്റെ പാന്റില്‍ നിന്ന കണ്ടെത്തിയ പാന്‍കാര്‍ഡാണ് ഇയാളുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇടയായത്.

 ജയറാം ഭട്ടിന്റെ ചിത്രവും വിവരങ്ങളും കണ്ട് ആശുപത്രിയിലെത്തിയ ഗണേഷ് കമ്പാര്‍ എന്ന നാട്ടുകാരനായ സോഫ്റ്റ് വെയര്‍ ഇഞ്ചിനീയറാണ് ഇയാളെ തിരിച്ചറിഞ്ഞത്. (www.evisionnews.in) ജയറാം ഭട്ടിന്റെ പിതാവ് ജനാര്‍ദ്ദന ഭട്ടാണെന്നും, ഇദ്ദേഹവും മൂത്ത സഹോദരനും മരിച്ചതായും ചന്ദ്രശേഖരനെന്ന സഹോദരന്‍ ഇപ്പോഴും ബള്ളേരിക്കട്ടെ എന്ന സ്ഥലത്ത് താമസിക്കുന്നുണ്ടെന്നും ഗണേഷ് പറയുന്നു. ജയറാം ഭട്ടിനെ നാട്ടിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ബന്ധുക്കള്‍ ശ്രമം നടത്തുന്നുണ്ട്‌

Keywords: Missed-news-get-in-banglore

Post a Comment

0 Comments

Top Post Ad

Below Post Ad