Type Here to Get Search Results !

Bottom Ad

സിഐടിയു ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് തുടക്കമായി.


കാസര്‍കോട് : (www.evisionnews.in)സിഐടിയു ജില്ലാ സമ്മേളനം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. 270 പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ വൈകിട്ട് സമ്മേളനം സമാപിക്കും. തുടര്‍ന്നു നടക്കുന്ന പ്രകടനം പുതിയബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനം ഒക്ടോബറില്‍ പാലക്കാടും ദേശീയ സമ്മേളനം നവംബറില്‍ ഒഡീഷയിലും നടക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. 70 അംഗ യൂണിയനുകളുടെ വാര്‍ഷിക സമ്മേളനവും 12 ഏരിയാ സമ്മേളനവും പൂര്‍ത്തിയായി. വര്‍ഗീയതയ്ക്കെതിരെ വര്‍ഗ ഐക്യം എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചൊവാഴ്ച നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ പ്രതിനിധി സമ്മേളനം നടക്കുന്ന പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് എത്തണം. പ്രകടനം 4ന് ആരംഭിക്കും. അങ്കണവാടി, ആശവര്‍ക്കേഴ്സ്, സ്‌കൂള്‍ പാചകം, ഖാദി, നെയ്ത്ത്, പാലിയേറ്റീവ് കെയര്‍, അണ്‍ എയ്ഡഡ്, കശുവണ്ടി, സ്വകാര്യ ആശുപത്രി, സെക്യൂരിറ്റി, നിര്‍മാണ ഫെഡറേഷന്‍, ബീഡി ഫെഡറേഷന്‍, തോട്ടം തൊഴിലാളി, ചുമട്ട് തൊഴിലാളി, മോട്ടോര്‍ ഫെഷറേഷന്‍, കെഎസ്ഇബിഡബ്ലുഎ, കെഎസ്ആര്‍ടിഇഎ, കെസിഇയു, വാട്ടര്‍ അതോറിറ്റി, ഭെല്‍- ഇഎംഎല്‍, എല്‍ഐസി ഏജന്റ്സ്, എല്‍ബിഎസ്, ഹോട്ടല്‍ പീടിക, ചെത്ത് ഫെഡറേഷന്‍, മത്സ്യം, സോമില്‍, ചകിരി- കൊപ്ര, ഫ്യൂവല്‍, ലോട്ടറി, വഴിയോരം, കെഎംഎസ്ആര്‍എ, ഗവ. ഫാം, മലബാര്‍ ദേവസം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, മുനിസിപ്പല്‍ വര്‍ക്കേഴ്സ്, ഫോട്ടോ ഗ്രാഫേഴ്സ് എന്നീ ക്രമത്തില്‍ അതാത് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരക്കണം.

തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തൊഴിലാളികളെ പുലിക്കുന്നിലിറക്കി ചന്ദ്രഗിരി പാലം ഭാഗത്ത് പാര്‍ക്ക് ചെയ്യണം. ചെര്‍ക്കള വഴി വരുന്ന വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ തൊഴിലാളികളെ ഇറക്കി അണങ്കൂര്‍ ഭാഗത്ത് പാര്‍ക്ക്് ചെയ്യണം. കുമ്പള ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ തൊഴിലാളികളെ ഇറക്കി അണങ്കൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം.

keywords :citu-district-conference-starting

Post a Comment

0 Comments

Top Post Ad

Below Post Ad