കാസര്‍കോട് (www.evisionnews.in): ഒരു വര്‍ഷം മുമ്പ് വിവാഹിതയായ മകളുടെ ഫോട്ടോ ഉള്ളടക്കം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുന്നുവെന്ന പരാതിയില്‍ കാസര്‍കോട് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. നായന്‍മാര്‍മൂലയിലെ എ. അഹമദ് ഹാജിയാണ് പരാതിക്കാരന്‍.
പള്ളിക്കരയിലേക്ക് വിവാഹം ചെയ്തയച്ച മകളുടെ വിവാഹ ചടങ്ങിലെ ഫോട്ടോ നഗരത്തിലെ പ്രമുഖ (www.evisionnews.in) ജ്വല്ലറി ഉടമയുടെ മകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം. മാന്യമായി ജീവിക്കുന്ന തനിക്കും കുടുംബത്തിനും മകളുടെ കുടുംബത്തിനും ഇത് വലിയ അപമാനമാണ് സൃഷ്ടിച്ചതെന്നും ഇതിനെതിരെ പ്രചരിപ്പിച്ച ആള്‍ക്കും അതുഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ സൈബര്‍ നിയമ പ്രകാരം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
Keywords: Kasaragod-news-photo-morfing-social-media-marriage
Post a Comment
0 Comments