കാസര്‍കോട് (www.evisionnews.in) : 27 വര്‍ഷത്തിന് ശേഷം ബംഗളൂരുവില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. പെര്‍ളക്ക് സമീപം ബുളേരിക്കട്ടയിലെ പരേതനായ ജനാര്‍ദന ഭട്ടിന്റെ മകന്‍ ജയറാം ഭട്ടാണ് മരിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ബംഗളൂരു ഹനുമന്ത് നഗര്‍ പോലീസ് ഇ-വിഷന്‍ ന്യൂസിനെ അറിയിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സെപ്തംബര്‍ 15 ന് വൈകിട്ട് 4.30 നാണ് ജയറാം ഭട്ടിനെ അബോധാസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയതെന്ന് ഹനുമന്ത് നഗര്‍ പോലീസ് പറഞ്ഞു.
Keywords: Missing-news-banglore-died
Post a Comment
0 Comments