കാസര്‍കോട് :(www.evisionnews.in) ജില്ലയിലെ മണല്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാകമ്മിറ്റി കലക്ടര്‍ക്കും എസ്.പിക്കും നിവേദനം നല്‍കി.മണല്‍ ക്ഷാമം മൂലം സര്‍ക്കാര്‍ മേഖലയില്‍ നിര്‍മ്മാണം നടത്തുന്ന കരാറുകാര്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. അന്യ സംസ്ഥാനത്ത് നിന്നും നികുതി അടച്ച് കൊണ്ടുവരുന്ന മണല്‍ പിടിക്കപ്പെടുന്നതുകൊണ്ടും കഴിഞ്ഞ രണ്ട് വര്‍ഷമായി കടവുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടും പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ജില്ലയിലെ മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് എത്രയും പെട്ടന്ന് നടപടിയെടുക്കുണമെന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിരിക്കുന്ന മണലുകള്‍ കരാറുകാര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വിട്ടു നല്‍കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.പ്രസിഡണ്ട് സി.എച്ച്. മൊയ്ദീന്‍ കുഞ്ഞി ചാപ്പാടി, എം.എ. നാസര്‍, ജാസിര്‍ ചെങ്കള, എം.എം. നൗഷാദ്, നിസാര്‍ കല്ലട്ര, റസാഖ് ബദിര തുടങ്ങിയവര്‍ നിവേദന സംഘത്തിന് നേതൃത്വം നല്‍കി.
keywords: kasaragod-government-sand-issue-contractors-youth-wing-

Post a Comment
0 Comments