കാസര്‍കോട്.(www.evisionnews.in)23, 24,25 തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ദേശിയ സമ്മേളനത്തിന്റെ ഭാഗമായി യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധൂരില്‍ നിന്നും ചൗക്കി വരെ ബൈക്ക് റാലി നടത്തി.യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അവിനാശ് റൈ ബൈക്ക് റാലിക്ക് നേതൃത്വം നല്കി.മധൂരില്‍ നിന്നും തുടങ്ങിയ റാലി ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട് പി.സതീശ് സ്വാഗതം പറഞ്ഞു.യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് ഗോസാഡ അധ്യക്ഷത വഹിച്ചു. ചൗക്കില്‍ നടന്ന സമാപനം യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു.മധൂര്‍ പഞ്ചായത്ത് അംഗം യോഗിഷ് , പ്രമീള, ഹര്‍ഷ വര്‍ധനായക്ക്, യോഗിഷ് അനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments