പരപ്പ:(www.evisionnews.in) ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.പന്നിയെറിഞ്ഞകൊല്ലിയില്‍ നിന്നും പരപ്പയിലേക്ക് വരികയായിരുന്ന കെ.എല്‍.60 കെ.841 നമ്പര്‍ ഓട്ടോറിക്ഷയും എതിരെവന്ന കെ.എല്‍ 60 എല്‍.2023 നമ്പര്‍ മോട്ടോര്‍ സൈക്കിളുമാണ് പരപ്പ പെട്രോള്‍ പമ്പിന് സമീപം കൂട്ടിയിടിച്ചത്. മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന പന്നിയെറിഞ്ഞ കൊല്ലിയിലെ നാരായണന്റെ മകന്‍ സനൂപ്(20), പരേതനായ മുരുണയുടെ മകന്‍ വിനു(21), ദാമോദരന്റെ മകന്‍ ഹരിദാസ്(20) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ നാരായണന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
keywords :parappa-auto-bicycle-injury-

Post a Comment
0 Comments