Type Here to Get Search Results !

Bottom Ad

ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില കൂട്ടുന്നു; വര്‍ദ്ധന തിങ്കളാഴ്ച മുതല്‍


തിരുവനന്തപുരം : (www.evisionnews.in)  ബിവറേജസ് ഔട്‌ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഇനത്തില്‍ ആണ് നിരക്ക് വര്‍ദ്ധന. ഇതനുസരിച്ച് വിലയില്‍ നാല് ശതമാനം വര്‍ദ്ധനയുണ്ടാകും. നിരക്ക് വര്‍ദ്ധന ഒക്ടോബര്‍ മൂന്നിന് നിലവില്‍ വരും.
നിരക്ക് വര്‍ദ്ധന അനുസരിച്ച് 750 മില്ലി ലിറ്റര്‍ മദ്യത്തിന് 25 രൂപ മുതല്‍ 75 രൂപ വരെ കൂടും. നിലവില്‍ 25 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ട്. ഈ നഷ്ടം നികത്തുന്നതിനാണ് വില കൂട്ടുന്നത് എന്നാണ് കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം.

Keywords:Kerala-Beverage-rate

Tags

Post a Comment

0 Comments

Top Post Ad

Below Post Ad