Type Here to Get Search Results !

Bottom Ad

ത്യാഗസ്മരണകളില്‍ മുസ്ലിം ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്നു


കാസര്‍കോട്:(www.evisionnews.in) മുസ്ലിം ലോകം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. നാടെങ്ങുമുള്ള പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു.


ദൈവ കല്‍പനയില്‍ പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലജീവിതമാണ് വിശ്വാസിയ്ക്ക് മുന്നില്‍ ബക്രീദ്. ഉടയവനുവേണ്ടി എല്ലാം സമര്‍പ്പിക്കുന്നതിന്റെ പുണ്യമാണ് പെരുന്നാളിന്റെ സന്ദേശം. പരമകാരുണികനുമുന്നില്‍ ഒന്നുമില്ലാത്തവനായി നില്‍ക്കാനുള്ള ആത്മശക്തിക്കായി ദുവാ ചെയ്യലാണ് മനസുകളുടെ സാഫല്യം.
കാസര്‍കോടടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. പുതുവസ്ത്രങ്ങളിഞ്ഞും അത്തറ് പൂശിയും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി സ്‌നേഹവും സൗഹൃദവും പങ്കുവച്ച് ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ നടന്നു.





തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ,ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദ് (കണ്ണാടിപ്പള്ളി), ടൗണ്‍ മുബാറക് മസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്, നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ്, ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ്, ഉദുമ എരോല്‍ ജുമാമസ്ജിദ്, കിന്നിംഗാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, കല്ലടക്കുറ്റി ഇല്ല്യാസ് ജുമാ മസ്ജിദ്, കാഞ്ഞങ്ങാട് നൂര്‍ മസ്ജിദ് , അതിഞ്ഞാല്‍ ജുമാ മസ്ജിദ്, മാണിക്കോത്ത് ജുമാ മസ്ജിദ് എന്നിവിടങ്ങളിലും 

കുഞ്ചത്തൂര്‍, പൈവളികെ, മിയാപദവ്, ഉപ്പള, ആരിക്കാടി, കാസര്‍കോട് ടൗണ്‍ മുനിസിപ്പല്‍ ഓഫീസിന് സമീപം, പെര്‍ള, ബോവിക്കാനം, മേല്‍പറമ്പ്, കാഞ്ഞങ്ങാട്, കോട്ടച്ചേരി ഹിറാ മസ്ജിദ് പരിസരം , തൃക്കരിപ്പൂര്‍ വയലോടി, കാസര്‍കോട് ഇസ്്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ഈദ്ഗാഹുകളിലും പ്രാര്‍ത്ഥനകള്‍ നടന്നു.

Keywords: Kasaragod-Bakrid-Celebration

Post a Comment

0 Comments

Top Post Ad

Below Post Ad