Type Here to Get Search Results !

Bottom Ad

കൊലക്കേസ് പ്രതിക്ക് ആത്മഹത്യാശ്രമത്തിന് കേസ്


കാഞ്ഞങ്ങാട്  (www.evisionnews.in)  : തൂങ്ങിമരിക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി ആശുപത്രിയിലായി. ഒപ്പം ആത്മഹത്യാശ്രമക്കേസിലും പ്രതിയായി. കോട്ടച്ചേരി മേലാങ്കോട്ടെ രാമന്റെ മകന്‍ കുഞ്ഞികൃഷ് ണനാണ് (55) ആത്മഹത്യാശ്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായത്. 
കഴിഞ്ഞവര്‍ഷം ഉത്രാടനാളില്‍ രാത്രിയില്‍ ചന്തേരയില്‍ വെച്ച് ഇളയച്ചന്റെ മകനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് കുഞ്ഞികൃഷ്ണന്‍. ഈ കേസില്‍ മാസങ്ങളോളം റിമാന്റില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മേലാങ്കോട്ടുള്ള ഭാര്യാവീട്ടില്‍ താമസിച്ചുവരുന്ന ഇയാള്‍ക്കെതിരെ ഭാ ര്യയെ ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരിരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നതിന് രണ്ടുമാസം മുമ്പ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഈ കേസിലും റിമാന്റില്‍ കഴിഞ്ഞ് കഴിഞ്ഞദിവസമാണ് ഭാര്യയുടെ വീട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയേയും മക്കളേയും പുറത്താക്കി കതകടച്ച് വീട്ടിനകത്ത് തൂങ്ങുകയായിരുന്നു. വീട്ടുകാര്‍ ബഹളംവെച്ച് ആളെക്കൂട്ടി പോലീസിനെ വിളിച്ച് വരുത്തി. ലുങ്കി കഴുത്തില്‍ കുരുക്കി തൂങ്ങിപ്പിടയുന്ന അവസ്ഥയില്‍ കണ്ട കുഞ്ഞികൃഷ്ണനെ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി കുരുക്ക് മുറിച്ച് ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു.

Keywords: Murder-accused-in-suicide-attempt case

Post a Comment

0 Comments

Top Post Ad

Below Post Ad