Type Here to Get Search Results !

Bottom Ad

മംഗളൂരു ജയിലില്‍ റെയ്ഡ്, കഞ്ചാവും മൊബൈലും, ആയുധങ്ങളും പിടിച്ചെടുത്തു


മംഗളൂരു   (www.evisionnews.in)   :  ജില്ലാ ജയിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ മിന്നല് പരിശോധനയില്‍ 29 മൊബൈല്‍ ഫോണുകളും കഞ്ചാവും കത്തിയുള്‍പ്പടെയുള്ള മാരാകായുധങ്ങളും പിടിച്ചടുത്തു. 12 സിംകാര്‍ഡുകളും ഇരുമ്പു വടിയും മെറ്റല്‍പഞ്ചും ഇക്കൂട്ടത്തിലുണ്ട്. തടവുകാര്‍ ജയിലുകളിലേക്ക് ഇന്റര്‍നെറ്റും വൈഫൈയും ഉപടോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 
തടവുകാര്‍ ഗാഢനിദ്രയിലാണ്ട രണ്ട് മണിക്ക്  ജയില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പില്ലാതെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ ചന്ദ്രശേഖരയുടെ നിര്‍ദേശത്തെതുടര്‍ന്ന്  റെയ്ഡ് നടന്നത്. മംഗളൂരു നഗരപരിധിയിലെ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരും കര്‍ണ്ണാടക സായുധ പോലീസ് സേനാംഗങ്ങളും ജയില്‍ അരിച്ചു പെറുക്കാനുണ്ടായിരുന്നു.

keywords: Manglore-jail-raid-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad