കാസര്‍കോട് (www.evisionnews.in) : തായലങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ എത്തിച്ച കഞ്ചാവ് കൈമാറുന്നതിനിടയിലാണ് രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായത്. തളങ്കര ജദീദ് റോഡിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ഗഫൂര്‍ (36), കളിപ്പാട്ടം വില്‍പനക്കാരന്‍ തായലങ്ങാടി കേയി വളപ്പില്‍ റാംബോ എന്ന അബ്ദുല്‍ ഖാദര്‍ (55) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു.
രാവിലെ ഏഴു മണിയോടെ ക്ലോക്ക് ടവറിന് സമീപം ഓട്ടോയില്‍ വന്നിറങ്ങിയ അബ്ദുല്‍ ഗഫൂര്‍ കഞ്ചാവ് അബ്ദുല്‍ഖാദറിനു കൈമാറുമ്പോഴാണ് പിടിയിലായത്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി നീക്കിയ രഹസ്യാന്വേഷണത്തിലാണ് ഗഫൂറും റാംബോയും രിടിയിലായത്.
ഇടുക്കിയിലെ ഷാജി എന്ന അച്ചായനാണ് കാസര്‍കോട്ടേക്ക് കഞ്ചാവ് അയച്ചു കൊടുക്കുന്നത്. ഇതിന്റെ പണമിടപാടുകള്‍ ബാങ്കിലൂടെയാണ് നടത്തുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് കാല്‍ ലക്ഷം വിലവരും. അഞ്ച് ഗ്രാമിന്റെ പാക്കറ്റൊന്നിന് 150 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. റാംബോയുടെ വീട്ടിലും എക്‌സൈസ് റെയ്ഡ് നടത്തി. വീട്ടില്‍ മുംബൈയില്‍ നിന്നെത്തിച്ച കളിപ്പാട്ടങ്ങളും ഫാന്‍സി ഉല്‍പ്പന്നങ്ങളും കണ്ടെത്തി. കളിപ്പാട്ടം വില്‍പ്പനയുടെ മറവിലാണ് റാംബോ കഞ്ചാവ് വില്‍ക്കുന്നത്.
keywords: Thayalanghadi-2kg-ghanja-2-arrest
Post a Comment
0 Comments