Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്  (www.evisionnews.in)  : സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. മാങ്ങാട്, ബാരയിലെ പ്രഭാകര(32)നെയാണ് ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്‍ നായര്‍ അറസ്റ്റു ചെയ്തത്. മാങ്ങാട്ടെ സി പി എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി 2013ലെ തിരുവോണ ദിവസമാണ് കൊലപ്പെടുത്തിയത്. പ്രസ്തുത കേസില്‍ പ്രതിയായ മാങ്ങാട്, ആര്യടുക്കം കോളനിയിലെ ശ്യാം മോഹന്‍ അടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തി രുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ശ്യാം മോഹനെ ഉദുമ ടൗണില്‍  വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

Keywords: Arrest-accused-murder-attempt-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad