Type Here to Get Search Results !

Bottom Ad

ബേക്കല്‍ ടൂറിസം പദ്ധതി വെള്ളാനയായി : പ്രധാനമന്ത്രി ഇടപെടണമെന്ന് ചാത്തങ്കൈ സ്വദേശി




കാസര്‍കോട് (www.evisionnews.in) : സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്്‌മെന്റെ കോര്‍പറേഷന്‍ (ബി.ആര്‍.ഡി.സി) വെറും വെള്ളാനയായി മാറിയെന്നും ഇത് പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചുവെന്നും കാണിച്ച് ചാത്തങ്കൈ സ്വദേശിയും മുംബൈ വ്യവസായിയുമായ പൊതുപ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്രഫ് കുന്നരിയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി. 

രണ്ട് പതിറ്റാണ്ട് മുമ്പാണ് ടൂറിസം വികസനത്തിനായി ബി.ആര്‍.ഡി.സി സ്ഥാപിച്ചത്. പദ്ധതിയുടെ പ്രധാന അജണ്ട കുത്തക ഹോട്ടല്‍ കമ്പനികള്‍ക്ക് വേണ്ടി നാട്ടുകാരുടെ സ്ഥലം കണ്ടുകെട്ടി കൈമാറുകയായിരുന്നു. ഇതിന്റെ ഗുണവും ലാഭവും കിട്ടിയത് മുഴുവനും വന്‍കിട മുതലാളിമാര്‍ക്കാണ്. തീരപ്രദേശങ്ങള്‍ കൈയ്യേറിയും അനധികൃത എടുപ്പുകള്‍ ഉയര്‍ത്തിയും കണ്ടല്‍ക്കാട് നശിപ്പിച്ചും പുഴപ്പുറമ്പോക്ക് വളച്ച് കെട്ടിയും ഹോട്ടല്‍ കമ്പനികള്‍ ജനങ്ങളെ വെല്ലു വിളിച്ച സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും പാരിസ്ഥിതിക വ്യവസ്ഥ തകര്‍ത്തും മുന്നേറുകയാണെന്നും അഷ്‌റഫിന്റെ പരാതിയിലുണ്ട്. ഇതിനെതിരെ നിരവധി തവണ നിയമപോരാട്ടം നടത്തിയിട്ടും അധികൃത കേന്ദ്രങ്ങളില്‍ ആവലാതിപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ബി.ആര്‍.ഡി.സി എന്ന വെള്ളാനയെ പിടിച്ചു കെട്ടുന്നില്ലെന്ന് അഷ്‌റഫ് ബോധിപ്പിക്കുന്നു. ചാത്തങ്കൈ മാണിയിലെ ഹോട്ടല്‍ മുതലാളി കോര്‍പ്പറേഷന്‍ അനുവദിച്ച സ്ഥലത്തിന് പുറമേ പത്തേക്കറോളം കൈമാറിയതായി പ്രധാനമന്ത്രിക്കയച്ച പരാതിക്കൊപ്പമുള്ള വിവരാവകാശ രേഖകളിലുണ്ട്. സ്ഥലത്തെ കുട്ടി എന്നയാള്‍ക്കും, സഹോദരന്‍ ഭാസ്‌കരന്‍ എന്നയാളുടെ വീട്ടിലേക്കുള്ള വഴി പോലും പഞ്ചനക്ഷത്ര ഹോട്ടല്‍ കമ്പനി മുടക്കിയെന്നും പരാതിയിലുണ്ട്

അഷ്‌റഫ്


.





































Keywords: BRDC-Bekal-Primeminster-memorandom-ashraf

Post a Comment

0 Comments

Top Post Ad

Below Post Ad