Type Here to Get Search Results !

Bottom Ad

പോലീസിനെ കണ്ട് പാലക്കുന്നില്‍ ഉപേക്ഷിച്ചത് വ്യാജ നമ്പറുള്ള ഓമ്‌നി


പാലക്കുന്ന് (www.evisionnews.in)  : പൊലീസിനെ കണ്ട് ഉപേക്ഷിച്ച ഓംനിവാനിന്റെ നമ്പര്‍ വ്യാജമെന്ന് പോലീസ് കണ്ടെത്തി. വാന്‍ മോഷ്ടിച്ചതാണെന്ന സംശയത്തിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

രണ്ടുദിവസം മുമ്പ് പാലക്കുന്ന്, പാക്യാരയ്ക്കു സമീപത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിലിടിച്ച വാനാണ് ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞത്. ഉദുമ, കോടികടപ്പുറത്തു നിന്നു മണല്‍ കടത്തുന്നുണ്ടെന്നു നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ അമിതവേഗതയിലോടിയ വാന്‍ മതിലില്‍ ഇടിച്ച ശേഷമാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്.

വിശദമായ പരിശോധനയിലാണ് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള നമ്പര്‍ വ്യാജമാണെന്നു വ്യക്തമായത്.

keywords: Palakkunnu-police-omni

Post a Comment

0 Comments

Top Post Ad

Below Post Ad