കാസര്‍കോട് (www.evisionnews.in): നഗരമധ്യത്തിലെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് പിറക് വശത്തെ ശാന്താ ദുര്‍ഗാംബ റോഡില്‍ പോലീസിനെ കണ്ടയുടന്‍ വിദേശ മദ്യവും റിട്‌സ് കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവര്‍ മംഗളൂരു മദ്യക്കടത്ത് സംഘാംഗമാണെന്നും ഇയാള്‍ ഉടന്‍ വലയിലാകുമെന്നും ടൗണ്‍ സിഐ അബ്ദുല്‍ റഹീം പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മദ്യം കടത്തിക്കൊണ്ടുവന്ന കെ.എ 19 എം.എ 4338 നമ്പര്‍ റിട്സ് കാര്‍ പോലീസിന്റെ പിടിയിലായത്. പേപ്പര്‍ പൗച്ചിലും കുപ്പിയിലുമാക്കിയ 180 എം.എല്ലിന്റെ കുപ്പി മദ്യമാണ് പിടികൂടിയത്. ഇതില്‍ 1488 പാക്കറ്റ് മദ്യം പേപ്പര്‍ പൗച്ചിലുള്ളതാണ്. എസ്.ഐ വരുണ്‍ ജി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യവേട്ട നടത്തിയത്.
Post a Comment
0 Comments