Type Here to Get Search Results !

Bottom Ad

ബാഴ്‌സിലോണയിലെ രാജ്യാന്തര ഹാക്കാത്തണ്‍ മേളയിലേക്ക് കോട്ടിക്കുളം സ്വദേശിയും


കാസര്‍കോട് (www.evisionnews.in): സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന ത്രിദിന രാജ്യാന്തര ഹാക്കപ്പ് ഫാള്‍ 2016 മേളയിലേക്ക് കോട്ടിക്കുളം സ്വദേശിയും കൊച്ചി കുസാറ്റിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് നാസിമിനെ തെരഞ്ഞടുത്തു. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളാണ് കോട്ടിക്കുളത്തെ നാസര്‍ തിരുവക്കോളി -ഫരീദ ദമ്പതികളുടെ മകനായ നാസിം. 

ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. മേളയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറ് പേര്‍ പങ്കെടുക്കും. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയാണ് ഹാക്കപ്പ് ഫാള്‍. മൂന്നു ദിവസം നടക്കുന്ന മേളയില്‍ കമ്പ്യൂട്ടര്‍ രംഗത്തെ വെബ്, ആപ്പ്, ഹാര്‍ഡ് വെയര്‍ വിഷയങ്ങളില്‍ നൂതന ആശയങ്ങള്‍ക്കും രൂപംനല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad