പാലക്കാട് (www.evisionnews.in): കോയമ്പത്തൂരിലെ ഹിന്ദു മുന്നണി ജില്ലാ നേതാവ് അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു. ശശികുമാരാ (45) ണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ നഗരത്തിലെ ഗൗണ്ടര്‍ മില്ലിനു സമീപത്തുവച്ചാണ് അജ്ഞാത സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹിന്ദുമുന്നണിയുടെ പി.ആര്‍.ഒ ആണ് ശശികുമാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു മുന്നണി ഇന്ന് കോയമ്പത്തൂരില്‍ ബന്ദിന് ആഹ്വാനം ചെയ്തു. അര്‍ധ സൈനിക വിഭാഗത്തെയടക്കം ഇറക്കി കനത്ത സുരക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: murder-case-coimbathur-hindu-
Post a Comment
0 Comments