കാസര്‍കോട്: (www.evisionnews.in)പൈക്കം മണവാട്ടി ഉറൂസ് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. വെള്ളിയാഴ്ച നടന്ന പൈക്കം മണവാട്ടി മഖാം കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഉറൂസ് 2017 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ നടത്തുവാന്‍ തീരുമാനിച്ചത്.മഖാം കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ മഖാം കമ്മിറ്റി പ്രസിഡണ്ട് ബി.എ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ബീട്ടിയടുക്കം സ്വാഗതം പറഞ്ഞു.ജമാഅത്ത് പ്രസിഡണ്ട് വി.എം മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഇബ്രാഹിം പൈക്ക, വൈസ്.പ്രസിഡണ്ട് കെ.എച്ച് അബ്ദുല്ല, ജുനൈദ് പൈക്ക എന്നിവര്‍ സംബന്ധിച്ചു.
keywords : paika-uroos-frbruary-to-march

Post a Comment
0 Comments