തിരുവനന്തപുരം (www.evisionnews.in) : നൂറു ദിവസം പിന്നിട്ട് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാറിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കേരളത്തിലെ കാസ്‌ട്രോ എന്ന് വിശേഷിപ്പിച്ച വി.എസ് അച്യുതാനന്ദന് തൃപ്തിയില്ല.പിണറായി സര്‍ക്കാരിനെ വിലയിരുത്താറായിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറാം ദിവസത്തോട് അനുബന്ധിച്ച് പ്രതികരണങ്ങള്‍ ആരാഞ്ഞപ്പോളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം വിലയിരുത്താന്‍ സമയമായിട്ടില്ലെന്നുളള വിഎസിന്റെ മറുപടി ഉണ്ടായത്. അതേസമയം ജനങ്ങളുടെ പിന്തുണ കിട്ടിയ നൂറുനാളുകളാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാംദിവസത്തില്‍ റേഡിയോ വഴി നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും, മാലിന്യ മുക്ത കേരളം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെക്കുറിച്ചുമായിരുന്നു സന്ദേശത്തിന്റെ തുടക്കം. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.
ഈ ചെറിയ കാലയളവില്‍ ജനപക്ഷത്ത് നിന്നും ഒട്ടേറെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീ സുരക്ഷ, വിലക്കയറ്റ നിയന്ത്രണം എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തിനായി ജനങ്ങളും സര്‍ക്കാരിനൊപ്പം അണിചേരണം. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. കൂടാതെ ഭക്ഷ്യ മേഖലയില്‍ നമ്മള്‍ സ്വയം പര്യാപ്തത കണ്ടെത്തേണ്ടതുണ്ട്. മട്ടുപ്പാവിലും പരിസരങ്ങളിലും ഉള്‍പ്പെടെ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിക്കാനുളള ശ്രമങ്ങള്‍ നടത്തണം.
ഒട്ടേറെ സുസ്ഥിര വികസന പദ്ധതികള്‍ക്ക് സര്‍ക്കാരിന് തുടക്കമിടാന്‍ കഴിഞ്ഞിട്ടുണ്ട്. മൂലധന നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതിനൊപ്പം സാമൂഹ്യക്ഷേമ പദ്ധതികളും മുടക്കം വരുത്താതെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നുണ്ട്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വരുംനാളിലും തുടരേണ്ടതുണ്ടെന്നും അതിന് ജനങ്ങള്‍ കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി.തുടര്‍ന്ന് ഓണംബ്ക്രീദ് ആശംസകളോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചതും.
Keywords: Pinaray-vijayan-ldf-sarkar-100-days
Post a Comment
0 Comments