കാസര്‍കോട് (www.evisionnews.in) : ചന്ദ്രഗിരിപ്പുഴയിലെ മണലൂറ്റ് സംഘങ്ങളുടെ ചിറകരിഞ്ഞ് മുന്നേറുന്ന ടൗണ്‍ സി.ഐ റോഡ് ഗതാഗത നിയമലംഘനം പിടികൂടി ഒരു മാസത്തിനിടെ നഗരത്തില്‍ നിന്നു ഈടാക്കിയത് രണ്ടര ലക്ഷം രൂപ. സിഐ സി.എ.അബ്ദുല്‍റഹിം സ്വന്തം നിലയില്‍ പിടികൂടിയ കേസുകളിലാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. മുന്നൂറ്റെഴുപതോളം കേസുകളിലായിട്ടാണ് പിഴ. കുട്ടികള്‍ ഓടിച്ച നാല്‍പതോളം വാഹനങ്ങളും പോലീസിന്റെ വലയിലാക്കാനായിട്ടുണ്ട്.
അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് 76, ഹെല്‍മറ്റ് വെക്കാത്തതിന് 108, അശ്രദ്ധയോടെ വാഹനമോടിച്ചതിന് 168, കൈകാട്ടി നിര്‍ത്താത്തതിനു 35 പേരെയുമാണ് ഒരു മാസത്തിനിടെ പിടികൂടിയത്. രാത്രികാലങ്ങളില്‍ നഗരത്തില്‍ കുഴപ്പമുണ്ടാക്കുന്ന ശല്യക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണെടുക്കുന്നത്. പകല്‍ വിദ്യാലയപരിസരങ്ങളിലും രാത്രി വളരെ വൈകിയും നഗരത്തില്‍ കറങ്ങിനടക്കുന്നവരെയും ചോദ്യം ചെയ്തു സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കുന്നു. നഗരത്തില്‍ വിവിധ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്.
Keywords: Ci-kasargod-town-checking
Post a Comment
0 Comments