പള്ളിക്കര (www.evisionnews.in) : നീലേശ്വരം നഗരസഭയിലെ അവശ ഫുട്‌ബോള്‍ താരങ്ങളെ സഹായിക്കുന്നതിനും നീലേശ്വരം ബഡ്‌സ് സ്‌കൂള്‍ വികസനത്തിനും പള്ളിക്കര കോസ്‌മോസ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. വെബ്‌സൈറ്റ് ഉദ്ഘാടനം സബ് കലക്ടര്‍ മൃണ്‍മയി ജോഷിയും ലോഗോ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ കെ.പി.ജയരാജനും നിര്‍വഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. വി.സുരേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് റാഫി, സംഘാടക സമിതി രക്ഷാധികാരി എം.രാധാകൃഷ്ണന്‍ നായര്‍, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജീവന്‍ പള്ളിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
Keywords: Nileshwar-sevens-football
Post a Comment
0 Comments