Type Here to Get Search Results !

Bottom Ad

പെര്‍ള ടൗണില്‍ പേപട്ടിയുടെ ആക്രമം; പിഞ്ചു കുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു


പെര്‍ള (www.evisionnews.in) : പെര്‍ള ടൗണില്‍ പേ ഇളകിയ തെരുവ് നായയുടെ പരാക്രമം. മൂന്നര വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പെര്‍ള ടൗണിലെ ഒരു കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ള മൂന്നുപേരെയാണ് നായ അക്രമിച്ചത്. പെര്‍ളയിലെ വ്യാപാരി പ്രകാശ് പൈയുടെ മൂന്നരവയസുള്ള മകന്‍ ശ്രീവിഷ്ണുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബന്ധു മഹേഷി(30)നും കടിയേറ്റു. ശ്രീവിഷ്ണുവിന്റെ മുഖത്തും നെഞ്ചിനും കടിയേറ്റിട്ടുണ്ട്. മഹേഷിന്റെ കാലിനാണ് പരിക്ക്. അതിനിടെയാണ് കടയിലേക്ക് വരികയായിരുന്നു കാടമന മാടത്തടുക്കയിലെ അന്‍വറി(17)നെയും നായ കടിച്ചു. മൂവരേയും ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. 

Keywords: Perla-street-dog-attack-perla

Post a Comment

0 Comments

Top Post Ad

Below Post Ad