പെരിയ (www.evisionnews.in): പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പെരിയ തോട്ടത്തില്‍ നിന്ന് കശുമാവിന്‍ വിളവെടുപ്പ് ഉള്‍വലിയുന്നതിന് പിന്നാലെ തോട്ടം മേഖലയിലാകെ കോഴിയങ്കവും ചീട്ടുകളിയും വ്യാപകമായതായി പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരാണ് കോഴിയങ്കവും ചീട്ടുകളിയും കൊഴുപ്പിക്കുന്നത്. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലുമാണ് ആളൊഴിഞ്ഞ പ്രദേശങ്ങളിലും കോര്‍പറേഷന്റെ കശുമാവിന്‍തോട്ടങ്ങളിലും ഉപേക്ഷിക്കപ്പെട്ട ചെങ്കല്‍ പണകൡും നിയമവിരുദ്ധ കളികള്‍ അരങ്ങേറുന്നത്. കോഴിയങ്കത്തിന്റെ പ്രധാന കേന്ദ്രമായി പെരിയത്തോട്ടം മാറിക്കഴിഞ്ഞു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ നാല് ഏക്കറയിലുള്ള ചെങ്ങറ കോളിനിക്കു സമീപമുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍തോട്ടം കേന്ദ്രീകരിച്ചാണ് പ്രധാനമായും കോഴിയങ്കം നടക്കുന്നത്. ഒരു തവണ പോലീസ് ഇവിടെ റെയ്ഡ് നടത്തിയെങ്കിലും കോഴിയങ്കത്തിനെത്തിയവര്‍ കോഴികളെയും ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ഇവര്‍ക്കു കൂടുതല്‍ സൗകര്യമാകുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ പഞ്ചായത്തിലെ മറ്റുഉള്‍ഭാഗങ്ങളിലും കോഴിയങ്കം നടക്കുന്നതായി പരാതിയുണ്ട്. അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു പോലും വാഹനങ്ങളില്‍ കോഴികളുമായി ആളുകള്‍ എത്താറുണ്ട്. പ്രത്യേകമായി തയാറാക്കിയ മൂര്‍ച്ചേറിയ ചെറിയ വാളുകളാണ് കോഴികളുടെ കാലില്‍ കെട്ടി അങ്കത്തിനിറക്കുന്നത്. ഇതിനുപുറമെ പന്തയംവെക്കല്‍ പരിപാടിയും നടക്കുന്നു. ഇതിലൂടെ ലക്ഷങ്ങളാണ് മറിയുന്നത്.
Keywords: Kasaragod-news-periya-corperation-plantation
Post a Comment
0 Comments