കൊച്ചി (www.evisionnews.in): ഇന്‍ട്രാ സര്‍ക്കിള്‍ സഹകരണവുമായി ബി.എസ്.എന്‍.എല്ലും റിലയന്‍സ് ജിയോയും എത്തുന്നു. ഈ പുതിയ സഹകരണത്തിലൂടെ ബി.എസ്.എന്‍.എല്ലിന്റെ ടു ജി സേവനങ്ങള്‍ ജിയോ വോയിസ് കോളിനായി ഉപയോഗിക്കാം. ജിയോയുടെ 4ജി സേവനം ബി.എസ്.എന്‍.എല്ലിലും ലഭിക്കും. വോയിസ് കോളില്‍ നേരിടുന്ന പ്രശന്ങ്ങള്‍ പരിഹരിക്കുകയാണ് റിലയന്‍സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജിയോയുടെ ഉയര്‍ന്ന വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന ധാരണാപത്രം ഒപ്പിട്ട ശേഷം അധികൃതര്‍ വ്യക്തമാക്കി. സേവനങ്ങള്‍ ഏത് തരത്തിലാകും എന്ന വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കരാറിലാണ് എത്തിയിരിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍ സി.എം.ഡി അനുപം ശ്രീവാസ്തവ പറഞ്ഞു. ഇരുകൂട്ടര്‍ക്കും ഇടതടവില്ലാതെ ഹൈസ്പീഡ് മൊബൈല്‍ ഡേറ്റ സേവനം ഇതുവഴി സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. വോഡഫോണുമായി ഇന്‍ട്രാ സര്‍ക്കിള്‍ 2ജി സേവനത്തിനുള്ള കരാര്‍ കഴിഞ്ഞ ദിവസമാണ് ബി.എസ്.എന്‍.എല്‍ ഒപ്പിട്ടത്.
Post a Comment
0 Comments