Type Here to Get Search Results !

Bottom Ad

മംഗളൂരുവിലും മൂഡബിദ്രിയിലും കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു


മംഗളൂരു: (www.evisionnews.in) രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മംഗളൂരൂവിലെയും മുഡബിദ്രിയിലെയും കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മംഗളൂരു ആള്‍വാസ് കോളജ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയും മൂഡബിദ്രി സ്വദേശിയുമായ പ്രഫുല്‍ (20) പണമ്പൂരിലെ കടലില്‍ മുങ്ങി മരിച്ചത്. പ്രഫുലും ഒപ്പമുണ്ടായിരുന്ന അഞ്ചുപേരുമാണ് കടലില്‍ കുളിക്കാനിറങ്ങിയത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കുളിക്കാനിറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഇവര്‍ കടലിലിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രഫുല്‍ ഒഴികെ ബാക്കിയുള്ളവരെ ലൈഫ് ഗാര്‍ഡാണ് രക്ഷപ്പെടുത്തിയത്. 

സൂറത്ത്കല്‍ ഗോവിന്ദദാസ് കോളജിലെ വിദ്യാര്‍ത്ഥിയായ നിശാന്താ (20)ണ് മൂഡബിദ്രി ഗുണ്ടിയടുക്കയിലെ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചത്. നിശാന്തും സുഹൃത്തുക്കളായ എട്ടുപേരുമാണ് അവധി ആഘോഷിക്കാന്‍ വെള്ളച്ചാട്ടത്തിലെത്തിയത്. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ളതാണ് അപകടം നടന്ന വെള്ളച്ചാട്ടം.

Post a Comment

0 Comments

Top Post Ad

Below Post Ad