അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ കരുനാഗപ്പള്ളിയില്‍ വച്ച് പോലീസ് പിടികൂടി. വഴിയാത്രക്കാരും നാട്ടുകാരും ഉടന്‍ ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കോകിലയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പരിക്ക് ഗുരുതരമായതിനാല്‍ സുനില്‍കുമാറിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിലേക്ക് മാറ്റി. കൊല്ലം കോര്‍പറേഷനിലെ 55 കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറാണ് കോകില. കൊല്ലം കര്‍മ്മലറാണി ട്രെയിനിംഗ് കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ്. തേവള്ളി ഡിവിഷനില്‍ നിന്നാണ് കോകില വിജയിച്ചത്. അടുത്തിടെയായിരുന്നു കോകിലയുടെ വിവാഹ നിശ്ചയം നടന്നത്. മാതാവ് ശൈലജ. ബിഎസ്.സി വിദ്യാര്‍ത്ഥിനി കാര്‍ത്തികയും ഒമ്പതാം തരം വിദ്യാര്‍ത്ഥി ശബരിയും സഹോരദങ്ങളാണ്.
Keywords: Kollam-accident


Post a Comment
0 Comments